|
Welcome to Minnesota Malayalee Association Web Site |
മിനസോട്ട മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ് 2008 ജൂലൈ മാസത്തിലെ അവസാനത്തെ വാരാന്ത്യം. മലയാളത്തിന്‍റെ അനശ്വര കലാകാരന്‍ ശ്രീ ലോഹിതദാസ്, നമ്മുടെ പ്രിയപ്പെട്ട ലോഹി നമുക്ക് സമ്മാനിച്ച കുറച്ചു നല്ല നിമിഷങ്ങള്‍. കഴിഞ്ഞ വര്‍ഷം ശ്രീ ലോഹിത ദാസിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം കലാകാരന്‍മാര്‍ മിനസോട്ടയില്‍ MMA ക്ക് വേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. ഒരു കഥാകൃത്ത് എന്ന നിലയിലുള്ള തന്‍റെ ജീവിതാനുഭവങ്ങള്‍, മലയാള സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, സ്വപ്‌നങ്ങള്‍, തന്‍റെ മനസ്സില്‍ അടയിരിക്കുന്ന അനേകം കഥാപാത്രങ്ങള്‍, കഥകള്‍ എല്ലാം തദവസരത്തില്‍ അദ്ദേഹം ഞങ്ങളോട് പങ്കുവയ്ക്കുകയുണ്ടായി. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. കലാകേരളത്തിന് ഒരു തീരാ നഷ്ടമായി ലോഹിതദാസ് കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ നമ്മള്‍ക്ക് നഷ്ടമായത് ഇനിയും മിനസോട്ടയില്‍ വരാമെന്ന് പറഞ്ഞു പോയ ഒരു നല്ല സുഹൃത്തിനെയാണ്. പക്ഷെ നമ്മളുടെയെല്ലാം മനസ്സില്‍ അദ്ദേഹം അനശ്വരനാണ്. കിരീടത്തിലൂടെ, ഭരതത്തിലൂടെ, തനിയാവര്‍ത്തനതിലൂടെ... 
| | | ---------------------------------------------------------------------------------------------- Mark your calendar for Onam 2009 - September 5th 2009, SaturdayChristmas 2009 - December 12th 2009, Saturday----------------------------------------------------------------------------------------------
| | | |
| | | |
| | | |
| | | | | |
Minnesota Malayalee Association (MMA)is a non-profit, nonpolitical, secular and cultural organization, organized exclusively for charitable, educational, and scientific purposes. |
|